മന്ദാരങ്ങള്‍ പൂത്ത കുളിരുള്ള രാവുകള്‍ക്ക് വിട
ഹിമകണങ്ങള്‍ വിരിച്ച പുല്പ്പരപ്പില്‍ നിന്റെ
പാദങ്ങള്‍ തീര്‍ത്ത വഴിത്താരകള്‍ക്കും വിട
മൈനകളുടെ പാട്ടിനു മറുപാട്ട് പാടാന്‍
വഴക്കിടുന്ന കൂട്ടുകാര്‍ക്കും വിട
ഇന്നെന്റെ രാവുകള്‍ക്ക് മന്ദാരങ്ങള്‍ അന്യമായിരിക്കുന്നു
പാദങ്ങളെ തഴുകുന്ന പുല്നാമ്പുകളില്ല.
നക്ഷത്രങ്ങള്‍ വിതറിയ ആകാശമിന്നെനിക്കന്യം
പതിനേഴിഞ്ച് സ്ക്രീനില്‍ ഏകനായി
കുരിശില്‍ മരണം കാത്തു കിടക്കുന്നു ഞാന്‍
വനപാതയിലെ മൈനകളുടെ പാട്ടിനായി
കാതോര്‍ത്തുകൊണ്ടേകനായ്.
No comments:
Post a Comment